മാദ്യമങ്ങളിലും സിനിമകളിലും പുക വലിക്കുന്നതും , മദ്യപിക്കുന്നതും നിയമ വിരുദ്ധമാണ് എന്ന് എഴുതി കാണിക്കുന്നത് പോലെ , പോലീസ് ഇടിക്കുന്നതും , അസഭ്യം പറയുന്നതും , ഭീക്ഷണി പെടുത്തുന്നതും മനുഷ്യാവകാശലംഘനവും നിയമ വിരുദ്ധവും ആണെന്ന് എഴിതി കാട്ടുക .
ഇതിനായി INTERNATIONAL HUMAN RIGHTS ASSOCIATION വേണ്ടപെട്ട അധികാരികൾക്ക് വിശതീകരണ നോട്ടിസ് നല്കി നിയമ നടപടികൾക്ക് തയ്യാറാകുന്നു......
POLICE AND HUMAN RIGHTS
പോലീസ് എന്ന് പറഞ്ഞാൽ പേടിക്കാത്തവർ ആരാണ് ? നിങ്ങൾ സുഹൃത്തുക്കളുമായി കൂട്ടം കൂടി സംസാരിച്ചിരിക്കുമ്പോൾ ഒരു പോലീസ് വാഹനം ചീറി പാഞ്ഞു വന്നാൽ നിങ്ങൾ ഒന്ന് ഭയക്കുകയില്ലേ ?
വരുന്ന പോലീസ് ഒന്ന് ഉച്ചത്തിൽ "എന്തിനാടാ ഇവിടെ നില്ക്കുന്നത് ? വീട്ടിൽ പോടാ ,,,,,,,,മോനെ " ഇങ്ങനെ ബസ് സ്റ്റാന്റിലും റോഡ് വക്കിലും കാണുന്നത് നിത്യ സംഭവം. ഈ അനുഭവം നിങ്ങൾക്കാണ് എങ്കിൽ നിങ്ങൾ എന്ത് ചെയ്യും ? നിങ്ങളുടെ സഞ്ചാര സ്വതന്ത്രം ഒരാൾ ചോദ്യം ചെയ്താൽ എങ്ങനെ പ്രതികരിക്കും , എന്നാൽ പോലീസു കാർ ആണെകിൽ എന്ത് പ്രതികരിക്കും ? റോട്ടിൽ നിന്ന് ഒരാളോട് വര്ത്തമാനം പറഞ്ഞാൽ നിങ്ങളെ ഇടിച്ചു,അടിച്ചു വീട്ടിൽ പോകാൻ പറഞ്ഞാൽ എന്ത് ചെയ്യും? ആരോട് പരാതി പറയും ?90% പേരും അനുസരിക്കും , പോലീസുകാർക്ക് അതിനുള്ള അവകാശം ഉണ്ടെന്നാണ് ഇന്നും ജനങളുടെ അറിവ്, അത് പോലെ നിങ്ങൾക്ക് ഒരു പരാതി ഉണ്ടെങ്കിൽ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോയാൽ എന്തായിരിക്കും അവസ്ഥ ? നിങ്ങൾ മറ്റൊരാളോട് പറഞ്ഞാൽ അവർ പറയും ഒറ്റയ്ക്ക് പോകരുത്, കൂടെ ഒരു രാഷ്ട്രീയക്കാരനെയോ വക്കീലിനെയൊ കൂടെ കൂട്ടണം , നിങ്ങളുടെ കൂടെ നിങ്ങളുടെ ബന്ധുക്കളോ , മകളോ , മകനോ മറ്റാരെങ്കിലു മുണ്ടെങ്കിൽ 90 % പോലീസ് സ്റ്റേഷനിൽ നിന്നും നിങ്ങൾക്ക് നിങ്ങളുടെ ബന്ധുക്കളുടെ മുന്നിൽ ഒരിക്കലും കേൾക്കാത്ത കുറെ പുതിയ അസഭ്യ വാക്കുകൾ
കേൾക്കാം, എന്നാൽ ജനങ്ങൾ ഇതിനും ഒരു ഓമന പേരിട്ടിട്ടുണ്ട് . പോലീസ് ഭാഷ്യം , പോലീസ് മുറ, ഇത് പോലീസിന്റെ അധികാരമാണ് . വാഹന പരിശോധനയിലും കാണാം ഈ ഭാഷ്യം , ഹിറ്റ് ലറുടെ ഭരണ കാലത്ത് ഭടന്മാർ ആളുകളെ ഓടിച്ചിട്ട് തല്ലും, തെറി പറയും, ചിലർ പറയും , എനിക്ക് ഇതുവരെ പോലീസ് സ്റ്റേഷൻ കയറാൻ ഇട വന്നിട്ടില്ല , ചില പ്രായമുള്ളവർ പറയും ഈ വീട്ടിൽ പോലീസ് ഇത് വരെ വന്നിട്ടില്ല, പോലീസുകാർ എന്നാൽ അത്രയ്ക്ക് ഭീകരന്മാരയാണ് നമ്മൾ കാണുന്നത്. ഈ കാഴ്ചപ്പാട് പല പോലീസുകാരക്ക് ആളാകാൻ അവസരമൊരുക്കും, ഇത് മൂലം പല അവകാശങ്ങളും നിക്ഷേധിച്ച് മനുഷ്യന്റെ അഭിമാനത്തെ ചോദ്യം ചെയ്തു ഇടിച്ചു തെറി വിളിച്ചു പേടിപ്പിക്കുന്നു .
ഇത് പോലീസുകാർക്ക് കൊടുത്തിരിക്കുന്ന ജോലി ആണെന്നാണ് പലരുടെയും ധാരണ, ആധുനിക രീതിയിലുള്ള ടെക്നോളജി ഉപയോഗിച്ച് പല കേസുകൾക്കും തെളിവുണ്ടാക്കി കോടതിയിൽ ഹാജരാക്കാം, എന്നാൽ ഇന്ന് പോലീസ് എങ്ങനെ കേസ് തെളിയിക്ക്ന്നു? പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത് എങ്ങനെ എന്ന് കണ്ടാൽ മനസിലാകും. പിന്നെ എങ്ങനെ കേസ് തെളിയിക്കും എന്നാണ് പോലീസുകാർ ചോദിക്കുക , ഇവരിൽ പല പോലീസുകാർക്കും അറിയാവുന്ന ഒന്നേ ഒള്ളു മുന്നാം മുറയും , മറ്റുള്ളവരുടെ മുന്നിൽ തെറി അഭിക്ഷേകവും , സ്വഭിമാനത്തെ ഹനിച്ചു തെറ്റുകൾ ചെയ്താലും ഇല്ലെങ്കിലും ഏറ്റു പറയിപ്പിക്കും, എന്നാൽ ഇത് കൂടുതലും സാധാരണ ക്കാരോട് മാത്രമാണ് , ഒരു രാഷ്ട്രീയക്കാരോടോ, മേലുദ്യോഗസ്തരോടോ ഇങ്ങനെ ചെയ്യാൻ പല പോലീസുകാർക്ക് ഭയമാണ്,
അടുത്ത ഇടയ്ക്കു ബഹുമാനപ്പെട്ട ഹൈകോടതി വരെ പറഞ്ഞു, കേരളം ഭരിക്കുന്നതു പോലീസുകാർ ആണെന്ന്, കൂടാതെ ഇന്ന് ജയിലിൽ കിടക്കുന്നതിൽ പകുതി പേരും നിരപരാതികൾ ആണെന്നുള്ള ഞെട്ടിക്കുന്ന സത്യം ഈ ഇടക്ക് പുറത്തു വന്നു ,,, ഇവരിൽ പലര്ക്കും തങ്ങളുടെ നിരപരാതിത്യം തെളിയിക്കാൻ അവസരം ലഭിക്കാത്തതും , നിയമം എന്താണെന്നു അറിയതാത്തവരും, കോടതി ചിലവിനും വക്കീൽ ഫീസിനും പണമില്ലാത്തവരും, കള്ള കേസ്സിൽ കുടുങ്ങിയവരും ആണ്,
ഇങ്ങനെ പോലീസ് എന്നാൽ ഭീകർ ആണെന്നുള്ള ജനങ്ങളുടെ തെറ്റി ധാരണ മാറ്റാനും, ജനങ്ങളുടെ അറിവില്ലായ്മ കൊണ്ട് സിനിമയിൽ കാണുന്ന പോലെ ഇടിച്ചു വില്ലനാകുന്ന ചില പോലീസുകാർ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ദ്രതിലും, അവകാശങ്ങളിലും , ഓരോ മനുഷ്യന്റെ അവകാശങ്ങളിലും കൈ കടത്തി പ്രാചീന രീതിയിലുള്ള മൂന്നാം മുറ അവസാനിപ്പിക്കാനും ഒന്നേ ചെയ്യാനുള്ളൂ , എല്ലാ ജനങ്ങളിലും ഇങ്ങനെ പോലീസുകാർ ഇടിക്കുന്നതും , അനാവശ്യമായി തെറി വിളിക്കുന്നതും, കുടുംബ സമേതമെന്നോ, മുതിര്ന്നവരെന്നോ , ബഹുമാനിക്കെണ്ടാവർ എന്നോ ഒരു നൊട്ടവുമില്ലതെ പൊതുസ്ഥലം അല്ലെങ്കിൽ ഓഫീസ് അല്ലെങ്കിൽ പോലീസ് സ്റ്റേഷൻ എന്നോ നോട്ടമില്ലാതെ ഒരു വ്യക്തിയോട് അപ മര്യാദ യായി പെരുമാറുന്നത് നിയമ വിരുദ്ധവും മനുഷ്യാവകാശലംഘനം കൂടി ആണ് എന്നും പോലീസ് എന്നാൽ ജനങ്ങളെയും നിയമങ്ങളെയും സേവിക്കാനും സംരക്ഷിക്കാനും ഉള്ള വരാണ് എന്ന ബോധം ജനിപ്പിക്കണം.
ഇതിനായി മാദ്യമങ്ങളിലും സിനിമകളിലും പുക വലിക്കുന്നതും , മദ്യപിക്കുന്നതും നിയമ വിരുദ്ധമാണ് എന്ന് എഴുതി കാണിക്കുന്നത് പോലെ , പോലീസ് ഇടിക്കുന്നതും , അസഭ്യം പറയുന്നതും , ഭീക്ഷണി പെടുത്തുന്നതും മനുഷ്യാവകാശലംഘനവും നിയമ വിരുദ്ധവും ആണെന്ന് എഴിതി കാട്ടുക .
ഇതിനായി INTERNATIONAL HUMAN RIGHTS ASSOCIATION വേണ്ടപെട്ട അധികാരികൾക്ക് വിശതീകരണ നോട്ടിസ് നല്കി നിയമ നടപടികൾക്ക് തയ്യാറാകുന്നു......