Friday, June 26, 2015

വിവരാവകാശ നിയമം 2005 പ്രകാരം അയക്കുന്ന അപേക്ഷ വാട്ടർ അതോറിട്ടിയുടെ കീഴിൽ എത്ര വാട്ടർ കണക്ഷനുകൾ


സർ,
വിവരാവകാശ നിയമം 2005 പ്രകാരം അയക്കുന്ന അപേക്ഷ 

1)  പെരുമ്പാവൂർ വാട്ടർ അതോറിട്ടിയുടെ കീഴിൽ എത്ര വാട്ടർ കണക്ഷനുകൾ നിലവിൽ ഉണ്ട്?

2) ഇതിൽ എത്ര commercial connections? housing connection ?  സർക്കാർ  ഓഫീസ്  connections ?


) പെരുമ്പാവൂർ വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളം കുടിക്കാൻ കൊള്ളാവുന്നതാണോ ?

) ഈ വെള്ളം ആരോഗ്യ വകുപ്പിനെ കൊണ്ടോ  അല്ലെങ്കിൽ ജലത്തിന്റെ ഗുണ നിലവാരമോ  പരിശോധിക്കാറുണ്ടോ ?

) കുടിവെള്ളം ശുദ്ധീകരിക്കാൻ പ്രധാന വാട്ടർ ടാങ്കിൽ എന്തെങ്കിലും ഇടാറുണ്ടോ ? ഉണ്ടെങ്കിൽ എന്ത്  ? (ക്ലോറിൻ / ഫോർമാലിൻ
 തുടങ്ങിയവ) ഇത് ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം ആണോ ? 

) ഉണ്ടെങ്കിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ എത്ര തവണ പരിശോധിച്ചിട്ടുണ്ട് ? ഈ പരിശോധനാ റിപ്പോർട്ടിന്റെ കോപ്പി തരിക .

)  ഈ  ഓഫീസിൽ  എത്ര സ്റ്റാഫ്  ഉണ്ട്? അതിൽ എത്ര താല്കാലിക ജീവനക്കാർ ? എല്ലാവരുടെയും  പേര് വിവരങ്ങൾ  ?

) 26-05-2015  , 27-05-2015 എന്നീ  തീയതിയിലെ ഈ ഓഫീസിലെ ഹാജർ ബുക്കിന്റെ ഒരു കോപ്പി തരിക .

) വാട്ടർ മീറ്റർ റീഡിംഗ്  എടുക്കാൻ എത്ര നാൾ  കൂടുമ്പോഴാണ് പോകാറുള്ളത് ? എത്ര പേരാണ് ഈ ജോല്യ്ക്ക് പോകുന്നത് ? അവരുടെ പേര് വിവരങ്ങൾ തരിക , ഇവർ  താല്കാലിക ജീവനക്കാർ ആണോ ?

) ഈ ഓഫീസിലെ എത്ര ജീവനക്കാർ പൊതു ഖജനാവിന്റെ ചിലവിൽ മൊബൈൽ ഫോണ് ഉപയോഗിക്കുന്നുണ്ട് ?
 ഈ ഫോണുകളുടെ നമ്പർ ഏത് ? ഇത് ഉപയോഗിക്കുന്ന ജീവനക്കാരുടെ പേര് വിവരങ്ങൾ, അവസാന ബിൽ  തുക എന്നിവ തരം  തിരിച്ച്  തരിക.  

)കഴിഞ്ഞ 1 വർഷത്തെ  ഈ മൊബൈൽ ഫോണുകളുടെ ഉപഭോഗ ബില്ലിന്റെ കോപ്പി തരിക.

3)  ഇവിടെ ദിവസേന ഇടതടവില്ലാതെ ജലവിതരണം ഉണ്ടോ? അതോ പ്രത്യേക സമയത്ത് മാത്രമാണോ ജല വിതരണം ഉള്ളത്? 

4)  കഴിഞ്ഞ 2  വർഷത്തിനുള്ളിൽ എത്ര തവണ ജല വിതരണം  മുടങ്ങിയിട്ടുണ്ട് ? എന്ന് മുതൽ എന്ന് വരെ ? ഓരോ തവണയും മുടങ്ങാനുണ്ടായ കാരണം ?

)  1-മാർച്ച്-2015  മുതൽ ഇന്ന് വരെയുള്ള പബ്ലിക്  പരാതി ബുക്കിന്റെ ക്രമ നമ്പർ പ്രകാരമുള്ള  കോപ്പി തരിക .

5)  ഈ ഓഫീസിന്റെ പരിധിയിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ kerala water authority rules and regulations ന്  നിയമ വിരുദ്ധമായി ഉപയോഗിച്ച എത്രകണക്ഷൻ ഡിസ്ക് ണക്ട്റ്റ്  ചെയ്തു ? എത്ര പേർക്ക്  നോട്ടിസ്  നല്കി ?  നോട്ടിസിന്മേൽ എന്ത് നടപടി എടുത്തു? ഇവരുടെ Consumer നമ്പരും അഡ്രസ്സും തരിക . ഇവർ  ചെയ്തിരിക്കുന്ന തെറ്റ് എന്ത് ?

)    പെരുമ്പാവൂർ വാട്ടർ അതോറിട്ടിയുടെ കീഴിൽ ഏറ്റവും കൂടുതൽ വാട്ടർ ഉപഭോഗ ബിൽ  തുക വരുന്ന 10 പേരുടെ Consumer നമ്പറും അഡ്രസ്സും തരിക 

) എത്ര പേർക്ക്  ബിൽ കുടിശ്ശിക ഉണ്ട്?അവരുടെ തുക എത്ര ? അവർക്കെതിരെ  എന്ത് നടപടി എടുത്തു?

) കഴിഞ്ഞ 1 വർഷത്തിനുള്ളിൽ ഈ ഓഫീസിൽ വിവരാവകാശ നിയമ പ്രകാരം എത്ര അപേക്ഷ ലഭിച്ചു? എത്ര എത്ര എണ്ണത്തിന് മറുപടി നല്കി .

) കഴിഞ്ഞ 1 വർഷത്തിനുള്ളിൽ സേവനാവകാശ നിയമ പ്രകാരം എത്ര അപേക്ഷ / പരാതി ലഭിച്ചു ? അതിൽ എന്ത് തീർപ്പ് കൽപ്പിച്ചു ? ഇത്ര എണ്ണം അപ്പീൽ അതോറിറ്റിക്ക് കൈമാറി .

) സൗമ്യ , മായ ടാക്സ് ട്രെയിനിംങ്, ലൈബ്രറി റോഡ് , എന്ന വിലാസത്തിൽ കുടിവെള്ള വിതരണം നിലച്ചു എന്ന് പരാതി നല്കിയിട്ടും സേവനാവകാശ നിയമ പ്രകാരമുള്ള  സമയം കഴിഞ്ഞിട്ടും ഈ പ്രശ്നം പരിഹരിച്ചില്ല എന്ന് മാത്രമല്ല 2 മാസമായി പരാതി പരിഹരിക്കാതെ ഗുണ്ടായിസം കാണിക്കുകയും , ഭീഷണി പെടുത്തുകയും ചെയ്തതായി ccd tv ദ്രിശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്, സിവിൽ സർവിസ് നിയമങ്ങളെ കാറ്റിൽ പരത്തുന്ന ഈ ഉദ്യോഗസ്ഥർ   ലഭിച്ച പരാതിക്ക് എന്ത് തീർപ്പ്  കല്പിച്ചു/ എന്ത് മറുപടി കൊടുത്തു ? ഇതിന്  തീർപ്പ്  കല്പ്പിച്ച / മറുപടി നല്കിയ  ഉദ്യോഗസ്ഥന്റെ പേര് , ഔദ്യോധിക സ്ഥാനം ? 

) സൗമ്യ പ്രസാദ്, മായ ടാക്സ് ട്രെയിനിംങ്, ലൈബ്രറി റോഡ് , മറ്റമന ബിൽഡിംഗ്‌ എന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ ജലം ലഭിക്കുന്നുണ്ടോ ? ഇല്ലെങ്കിൽ എന്താണ് കാരണം ? 

)  മറ്റമന ബിൽഡിംങ്ങിൽ  സ്ഥാപിച്ചിരിക്കുന്ന റീഡിംഗ്  മീറ്റിനു മുൻപ്‌ വരെ ജലം വരുന്നുണ്ടോ? ഉണ്ടെങ്കിൽ എന്ന് പരിശോധിച്ചു ? അര് പരിശോധിച്ചു ? പരിശോധിച്ചതിന്റെ ആധികാരികമായ  പരിശോധനാ റിപ്പോർട്ടിന്റെ  ഒരു കോപ്പി തരിക .

) സൗമ്യ പ്രസാദ്, മായ ടാക്സ് ട്രെയിനിംങ്, ലൈബ്രറി റോഡ് എന്നാ അഡ്രസ്‌  വാട്ടർ അതോറിറ്റിയുമായി വാട്ടർ  കണക്ഷണോ മറ്റു  എന്തെങ്കിലും തരത്തിലോ ലീഗൽ എഗ്രിമെന്റ് ഉണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ കോപ്പി തരിക.


) പരാതി ലഭിച്ച ഉടനെ ഈ ഓഫീസിൽ നിന്ന് അന്യോഷണത്തിന് നേരിട്ട് ചെന്നതായി ഈ ബിൽഡിംങ്ങിലെ മൈക്രോ CCD  TV ദ്രിശ്യങ്ങൾ സാക്ഷ്യ പ്പെടുത്തുന്നു. അതിൽ ഒരു  സ്ത്രീയും 2 പുരുഷന്മാരും ചെന്നതായി കാണുന്നു. ഈ ഉദ്യോഗസ്ഥർ  അര് ? ഇതിനോടൊപ്പം അയക്കുന്ന Digital Versatile Disc കാണുക . 

) മേൽ പറഞ്ഞ 3 ഉദ്യോഗസ്ഥർക്കും  സർക്കാർ പൊതു ഖജനാവിൽ നിന്ന് ലഭിക്കുന്ന ശമ്പളം എത്ര? ലഭിക്കുന്ന ശമ്പളത്തിൽ എത്ര രൂപ TDS  കട്ട്  ചെയ്യുന്നുണ്ട് ? (Tax Deducted at Source) , (PUBLIC SERVANT അയ ഇവർക്ക്  ശമ്പളം ലഭിക്കുന്നത്  പൊതു ഖജനാവിൽ നിന്നായത്‌ കൊണ്ട്  ഉത്തരം  സ്വകാര്യതയാണ്‌ എന്ന്  പറഞ്ഞ്  നിക്ഷേധിക്കരുത് )

) ഈ 3 ഉദ്യോഗസ്ഥരും PAN CARD Base ചെയ്തു ITR ( Income Tax Return) ഫയൽ ചെയ്യുന്നുണ്ടോ ?  ഉണ്ടെങ്കിൽ എത്ര രൂപ ഇവർ INCOME TAX അടക്കുന്നുണ്ട് ? വേർ  തിരിച്ച് തരിക .

) ഈ ഉദ്യോഗസ്ഥർ  മുനിസിപ്പാലിറ്റിയിൽ എത്ര രൂപ JOB TAX  അടക്കുന്നുണ്ട് ? മുനിസിപ്പാലിറ്റിയിൽ ടിയാന്മാർ കാണിച്ചിരിക്കുന്ന  വരുമാനം എത്ര? 

) ഈ 3 ഉദ്യോഗസ്ഥർക്കും ജോലിയിൽ കയറിയിരിക്കുന്നത് ഏതെങ്കിലും ആശ്രിത നിയമനം വഴിയാണോ? അല്ലെങ്കിൽ ഏത്  വകുപ്പു പ്രകാരം? 

) ഈ 3 ഉദ്യോഗസ്ഥരും ജോലി  ലഭിക്കുമ്പോൾ സർക്കാരിൽ കൊടുത്തിട്ടുള്ള അഡ്രസ്‌ ഏത് ? (തിരിച്ചറിയൽ രേഖയിൽ ഉള്ളതും, താമസിക്കുന്നതുമായ അഡ്രസ്‌  )

) ഈ 3 പേരും  ജോലി  ലഭിക്കുന്നതിന് സർക്കാരിൽ നല്കിയിരിക്കുന്ന തിരിച്ചറിയൽ രേഖ ഇതെല്ലാം ? (PAN CARD , VOTER ID, റേഷൻ കാർഡ്‌  തുടങ്ങിയവ ) ഇവ 3  ന്റെയും  നമ്പർ മാത്രം  തരിക .( ഇനാധിപത്യ രാജ്യമായ നമ്മുടെ  ഇന്ത്യയിൽ ഓരോ പൌരനും പൊതു ജനദാസന്മാരായ ഉദ്യോഗസ്ഥർ ആരെല്ലാം എന്നും അവരുടെ  identity , അവർ കൃത്യമായി ജോലി ചെയ്യുന്നു  എന്നതും അറിയുക എന്നത്  ഓരോ പൌരന്റെയും അവകാശമായാതിനാലാണ് ഇത് ചോദിക്കുന്നത്, ആയതിനാൽ ഇത് നിക്ഷേധിക്കുന്നത്  വിവരാവകാശ നിയമ പ്രകാരം ശിക്ഷാർഹമാണല്ലോ )

) ഈ 3 ഉദ്യോഗസ്ഥരുടെയും 3 മാസത്തെ ഹാജർ ബൂക്കിന്റ്റ് കോപ്പി തരിക .



) ഈ ഉദ്യോഗസ്ഥർക്കെതിരെ  എന്തെങ്കിലും വിജിലൻസ് അന്വേഷണം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ആർക്കെതിരെ ? കേസ് നമ്പർ തരിക 

) ഇതിൽ പ്രായം കൂടിയതും, മുടി നരച്ചതും, ഷർട്ട് ഇൻ ചെയ്തതുമായ  ഒരാൾ  " ആരാണ് ഈ പരാതി നല്കിയത് അവന്  എട്ടിന്റെ പണി കൊടുക്കണം" പരാതി നല്കിയവരെ " മണ്ടൻ മണ്ടൻ " എന്ന്  ആവർത്തിച്ച്  പറഞ്ഞ് പരിഹസിക്കുന്നത്  കാണാം . (Video Ref :  16:45:32 & 16:46:54 ) ഈ ഉദ്യോഗസ്ഥന്റെ പേര്  ? പദവി ? താല്കാലിക ജീവനക്കാരൻ ആണോ ? ഇദ്ധ്യേഹം RETIREMENT ആവാറായതാണോ  ?

) കൂടാതെ  "ഈ  പരിസരങ്ങളിൽ നല്കിയിരിക്കുന്ന എല്ലാ വാട്ടർ കണക്ഷനും നിയമ വിരുദ്ധമാണെന്നും " ഇവർക്ക്  ഒക്കെ പണി കൊടുക്കണം എന്നും ഈ ദ്രിശ്യങ്ങളിൽ കാണാൻ സാധിക്കും  (Video Ref :  16:45:06)  . അങ്ങനെ എങ്കിൽ വീഡിയോയിൽ പറയുന്ന   നിയമ വിരുദ്ധമായ Consumer  നമ്പർ  ഏതൊക്കെ? എന്ത്  തെറ്റാണ്  ഇവർ ചെയ്തത്?  ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു ?

) കൂടാതെ പരാതിക്കാരിയായ സ്ത്രീക്ക്  " പരാതികളും പരിഹാരവും പരിഹരിക്കേണ്ട ജോലി അസിസ്റ്റന്റ് എഞ്ചിനീയർക്ക്  അല്ല, എന്നും അത്  executive engineer ക്ക് ആണ്  ചുമതല ഉള്ളത്" എന്നും രേഖാമൂലം എഴുതി നല്കി കയ്യോഴിയുക  ഉണ്ടായി  .  അങ്ങനെ എങ്കിൽ  സിവിൽ സർവീസ് നിയമ പ്രകാരവും, കേരള വാട്ടർ അതോറിറ്റി നിയമ പ്രകാരവും, assistant engineer ഇൽ നിക്ഷിപ്തമായ ജോലി എന്ത്? 
മേൽ  പറഞ്ഞ executive engineer ഉടെ ഔദ്യോതിക അഡ്രസ് തരിക.



)എന്നാൽ  "മറ്റമന ബിൽഡിങ്ങിൽ ഉള്ള  എല്ലാവരും   നിയമവിരുദ്ധമായി water connection ഉപയോഗിക്കുന്നു" എന്ന് മേൽ  പറഞ്ഞ assistant engineer രേഖാമൂലം   താക്കീത്  നല്കുകയും ചെയ്തതായി അറിവിൽ പെട്ടിരിക്കുന്നു.(Letter No :KWA/PHsn/ 864 /2015 ) അങ്ങനെ എങ്കിൽ കുടിവെള്ളം ലഭിക്കുന്നില്ല എന്ന  പരാതി കേൾക്കാനോ, പ്രശ്നം പരിഹരിക്കാനോ ഉത്തരവാതിത്തം ഇല്ലാത്ത  ഈ assistant engineer ക്ക് പരാതി  നൽകുന്നവർക്ക് താക്കീത് നല്കാൻ  അധികാരമുണ്ടോ ? അതോ executive engineer ക്ക് മാത്രമാണോ ഈ അധികാരവും ഉള്ളൂ ?


) എന്ത് കൊണ്ടാണ്  ഇത്രയുംനാൾ  മറ്റമന ബിൽഡിംഗ്  നിയമ വിരുദ്ധമായി ജലം ഉപയോഗിച്ചിട്ടും അന്യോഷിച്ച്  ഇത് കണ്ടു പിടിക്കാത്തത് ? മീറ്റർ റീഡിംഗ്  എടുക്കാൻ വരുന്ന ഉദ്യോഗസ്ഥൻ  ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ ? സ്ഥിരമായി മറ്റമന ബിൽഡിങ്ങിൽ റീഡിംഗ്  എടുക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ പേര് എന്ത്? 

)കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കുടിവെള്ളം ലഭിക്കുന്നില്ല എന്ന  പരാതി നല്കിയ എത്ര പേർക്ക് ഈ ഓഫീസോ ഉദ്യോഗസ്ഥരോ മേൽ പറഞ്ഞ പോലെ താക്കീത് നല്കിയിട്ടുണ്ട് ? എത്ര പരാതിക്കാരുടെ connection  കട്ട് ചെയ്തിട്ടുണ്ട് ? 

) അസിസ്റ്റന്റ്‌ എഞ്ചിനീയർ തന്നിരിക്കുന്ന മറുപടിയിൽ മുകളിൽ  രണ്ടും താഴെ മൂന്നും അകെ 5  റൂമുകൾ   മാത്രമുള്ള  മറ്റമന ബിൽഡിംങ്ങിൽ  ഈ 5 രൂമുകാരും അനധികൃതമായി ജലം ഉപയോഗിക്കുന്നു എന്ന്  അന്യോഷിച്ച്‌  കണ്ടെത്തി എന്ന് പറയുന്നു. എന്നാൽ  എന്തിന്റെ അടിസ്ഥാനത്തിലാണ്  ഈ അന്യോഷണ ഉദ്യോഗസ്ഥർ ഇങ്ങനെ പറയാൻ കാരണം? ഓരോ രൂമിലെക്കും അനധികൃതമായി വലിച്ച പൈപ്പ് ലൈനിന്റെ സ്കെച്ചും പ്ലാനും തരിക. 

) കൂടാതെ   അസിസ്റ്റന്റ്‌ എഞ്ചിനീയർ പറഞ്ഞിരിക്കുന്നത്  5 റൂമുകൾ മാത്രമുള്ള ഈ കെട്ടിടത്തിലേക്ക് മാത്രമാണ്  വാട്ടർ അതോറിട്ടി വാട്ടർ കണക്ഷൻ നല്കിയിട്ടുള്ളത് , അല്ലാതെ ഈ കെട്ടിടത്തിലുള്ള 5  റൂമുകൾക്കും  നല്കിയിട്ടില്ല എന്നാണ് . അങ്ങനെ എങ്കിൽ  വാട്ടർ അതോറിട്ടിയുടെ നിയമത്തിൽ കെട്ടിടം എന്നതിന്റെ definition എന്ത്? ഏത്  നിയമത്തിൽ/ വകുപ്പിൽ ?

) വാട്ടർ അതോറിറ്റിയിൽ മറ്റമന ബിൽഡിംഗ്‌  ജോർജ് എന്നയാളുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്ത്  കണക്ഷേണ്‍ നല്കിയിട്ടുള്ളത്  എന്ന് ഈ ലെറ്ററിൽ A .E  പറയുക ഉണ്ടായി. അങ്ങെനെ എങ്കിൽ ഈ നിയമ വിരുദ്ധമായ ജല ഉപയോഗ  ജോർജ് എന്നയളെ അറിയിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അറിയിച്ച ലെറ്ററിന്റെ കോപ്പി തരിക.


)മറ്റമന ബിൽഡിംങ്ങിൽ എന്നാണ് വാട്ടർ കണക്ഷൻ കൊടുത്തിട്ടുള്ളത് ? അന്ന് KWA ക്ക് നല്കിയിട്ടുള്ള അപേക്ഷ, ഡോക്യുമെന്റ് എന്നിവയുടെ ഓരോ കോപ്പി തരിക.

) പെരുമ്പാവൂർ SANJO HOSPITAL , VAIDYANATH HOSPITAL, മുകളിലെ പ്രൈവറ്റ് ബസ്‌ സ്റ്റാന്റ്  ഉള്ള YATHRI NIVAS  , ARUNA  BAR, താഴെ ബസ്‌ സ്റ്റാന്റ് ബിൽഡിംഗ്‌, താലൂക്ക് സർക്കാർ  ആശുപത്രി ,CIVIL STATION എന്നീ കെട്ടിടങ്ങൾക്ക്  വാട്ടർ അതോറിട്ടി കണെക്ഷൻ നല്കിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഇവരുടെ CONSUMER നമ്പർ തരിക .

) മേൽ പറഞ്ഞ കെട്ടിടങ്ങളിലെ ഓരോ മുറികൾക്കും പ്രത്യേകം  കണെക്ഷൻ എടുത്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇവർക്കെതിരെ  എന്ത് നടപടി എടുത്തു? നടപടി എടുത്തെങ്കിൽ അതിന്റെ ഒരു കോപ്പി. കൂടാതെ മേൽ പറഞ്ഞ ബിൽഡിങ്ങിൽ  എടുത്തിട്ടുള്ള പൈപ്പ് ലൈനിന്റെ സ്കെച്ചും പ്ലാനും തരിക. ( കോടതി വ്യവഹാരത്തിന് വേണ്ടതിനാൽ ആധികാരികമായി തരിക )

) കഴിഞ്ഞ  4 മാസത്തിനുള്ളിൽ  പംബിംഗ്  നടത്താൻ ഉപയോഗിക്കുന്ന വൈദുതി നല്കുന്ന ഇലക്ട്രിക്‌ ട്രാൻസ്ഫോർമർ തകരാറിലായിട്ടുണ്ട്  എന്ന്  ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് അറിയിപ്പ് ലഭിച്ചു. അങ്ങനെ എങ്കിൽ എന്നാണ് ഈ ട്രാൻസ്ഫോർമർ തകരാറിലായത് ? 

) അന്ന്  എത്ര ദിവസം ജല വിതരണം നിലച്ചു ,ഈ വിവരം EX എഞ്ചിനീയർ മറ്റു മേലുദ്യോഗസ്തരെയോ അറിയിചിരുന്നോ ? ഉണ്ടെങ്കിൽ അതിന്റെ കോപ്പി തരിക.

) ഈ ട്രാൻസ്ഫോർമർ മാറ്റി വക്കലിനു വേണ്ടി വാട്ടർ അതോറിറ്റിക്ക് എത്ര രൂപ മുടക്ക് വന്നു . ഈ തുക ചിലവാക്കിയതിന്റെ കൃത്യമായ രസീത്  കോപ്പികൾ നല്കക . 

) കഴിഞ്ഞ 2 വർഷത്തിൽ മെയിന്റനൻസ് ഇനത്തിൽ ഈ ഓഫീസിന്  എത്ര രൂപ ചിലവാക്കി ? 

) കഴിഞ്ഞ 2 വർഷത്തിൽ യാത്രാ ബത്ത  എന്ന  ചിലവിൽ എത്ര രൂപ ഈ ഓഫീസിന് ചിലവായി ? ഇതിൽ ഏതു ഉദ്യോഗസ്ഥനാണ് കൂടുതൽ തുക വന്നിരിക്കുന്നത് ? എത്ര തുക?

) ഈ ഓഫീസിൽ  ഉപയോഗിക്കുന്ന ഔദ്യോതിക വാഹനങ്ങളുടെ  രെജിസ്റ്റർ  നമ്പർ എത്ര ? കഴിഞ്ഞ 6 മാസത്തെ vehicle movement register നിന്റെ കോപ്പി തരിക.

) ഈ വാഹനം രാത്രി കാലങ്ങളിൽ ഏത് ഓഫീസർ ആണ് കൊണ്ട് പോകുന്നത്? രാത്രി ഈ വാഹനം എവിടെയാണ് സൂക്ഷിക്കരുള്ളത് ?

) ഈ വാഹനങ്ങളിൽ  കഴിഞ്ഞ 1 വർഷത്തിൽ എത്ര രൂപയുടെ ഇന്ധനം അടിച്ചിട്ടുണ്ട്  ? 1 വർഷത്തെ  രസീതിന്റ്റ് കോപ്പി തരിക.

) ഈ വാഹനം ആരെല്ലാമാണ് ഉപയോഗിക്കുന്നത് ? വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ്ങ്  ലൈസൻസ് നമ്പർ  തരിക.

) ഈ വാഹങ്ങൾ  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെയിന്റനൻസ് ചെയ്യുന്നതിനായി എത്ര രൂപ പൊതു ഖജനാവിൽ നിന്ന് എടുത്തിട്ടുണ്ട് ? ഏത്  തീയതികളിൽ ? ഏതൊക്കെ വാഹനത്തിന്  ? എത്ര വീതം ? 

) ഈ വാഹനങ്ങൾ 1 വർഷത്തെ  മെയിന്റനൻസ് തുകയുടെ വർക്ക്‌ഷോപ്പിൽ നിന്നും ലഭിച്ച ബില്ലിന്റെ കോപ്പി ? ഏത്  വർക്ക്‌ഷോപ്പിലാണ്  സർവിസിന്  നല്കാരുള്ളത് ? അഡ്രെസ്സ് തരിക .