ഗസറ്റഡ് പദവിയുള്ള എത്ര ഓഫീസർ ഈ ഓഫീസിൽ ഉണ്ട് ?
ഗസറ്റഡ് പദവിയുള്ള ഓഫീസ്റുടെ ഔദ്യോഗികമായി കൊടുത്തിട്ടുള്ള പേരും അട്രെസ്സും എന്ത് ?
അറ്റസ്റ്റ് ചെയ്യുന്നതിന് എന്തെങ്ങിലും ഫീസ് എന്തെങ്കിലും ഈടാക്കാരുണ്ടോ ?
പൊതു ജനങ്ങള്ക്ക് അറ്റസ്റ്റ് ചെയ്യുന്നതിന് എന്തെങ്കിലും സമയം ഏർപെടുതിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ എത്ര മണി മുതൽ എത്ര മണി വരെ ?
കഴിഞ്ഞ 5 വർഷത്തിൽ ആകെ എത്ര അറ്റസ്റ്റേഷൻ ചെയ്തിട്ടുണ്ട് ? കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഈ ഓഫീസിൽ എത്ര അറ്റസ്റ്റേഷൻ ചെയ്തിട്ടുണ്ട് ..
എവിടെ അറ്റസ്റ്റേഷൻനു വന്നിരിക്കുന്ന എത്ര പേരെ അറ്റസ്റ്റേഷൻ ചെയ്യാതെ മടക്കി അയച്ചിട്ടുണ്ട് ?
ഇവിടെ അറ്റസ്റ്റേഷൻ ചെയ്യാൻ വരുന്ന വ്യക്തികളോട് അപമര്യാദയായി പെരുമാറുകയും മറ്റു എവിടെ എങ്കിലും പോയി അറ്റസ്റ്റ് ചെയ്യുവാൻ പറഞ്ഞ മടക്കി
അയച്ചിട്ടുണ്ടോ ?
എങ്ങനെ മടക്കി അയച്ച പല വ്യക്തികളും വ്യക്തമായ തെളിവ് സഹിതം ഉന്നത ഓഫീസുകളിൽ പരാതി കൊടുത്തിട്ടുണ്ടെന്ന് അറിവിൽ പെട്ടിട്ടുണ്ട് ..ഇങ്ങനെ രേഖാ മൂലം പരാതി കൊടുതിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഓഫീസിലെ ഓഫീസർക്കെതിരെ എന്തെങ്കിലും അന്വേഷണം നേരിടുകയോ ഇതിനെ പറ്റി എന്തെങ്കിലും അന്വേഷണം നടക്കുന്നതിന്റെ തെളിവോ മറ്റു വകുപ്പ്തല അന്വേഷണ ഉത്തരവുകളോ ഇവിടെ ലഭിച്ചിട്ടുണ്ടോ ?
ഈ ഓഫീസിൽ പൊതു ജന പരാതി ബുക്കുകൾ സൂക്ഷിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഈ ബുക്കിൽ കഴിഞ്ഞ 5 വര്ഷമായി എത്ര പരാതികൾ എഴുതിയിട്ടുണ്ട് ? ഈ പരാതി ബുക്ക് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
ഇവിടെയുള്ള ഉദ്യോഗസ്ഥർ മറ്റു ഏതെങ്കിലും ഗവണ്മെൻറ് അല്ലെങ്ങിൽ പ്രൈവറ്റ് സ്ഥാപനത്തിലോ അധിക ഡ്യൂട്ടി ഉണ്ടോ ? ഉണ്ടെങ്കിൽ ഏതു സ്ഥാപനത്തിൽ ? അതിൻറെ അഡ്രെസ്സ് ? ഡ്യൂട്ടി സമയം വ്യക്തമാക്കുക.
ഈ ഓഫീസ് രാവിലെ എത്ര മണിക്കാണ് ഈ ഓഫീസ് തുറക്കുന്നത് ? ഇതു തുറക്കുന്ന ഓഫികാരുടെ പേരും ഔദ്യോകിക പദവിയും വ്യക്തമാക്കുക .
ഇവിടെ വെറ്റിനറി സർജൻൻറെ ഡ്യൂട്ടി സമയം എത്ര മണി മുതൽ എത്ര മണി വരെ ആണ് ?വെറ്റിനറി സർജൻ ഈ ഓഫീസിൽ എത്ര മണിക്കാണ് ഹാജരാകുന്നത് ?എത്ര മണിക്കാണ് ഓഫീസിൽ നിന്നും പോകുന്നതും ?
കഴിഞ്ഞ 3 മാസത്തിനുള്ളിൽ എത്ര ദിവസം വൈകി ഹാജരായിട്ടുണ്ട്? വൈകി വന്നിട്ടുള്ള സമയം ഹജര് ബുക്കിൽ രേഖപെടുത്തിയിട്ടുണ്ടോ ?
എത്ര മണിക്കാണ് ഓഫീസ് അടക്കുന്നത് ?
ഈ ഓഫീസിൽ എത്ര ഔദ്യോകിക വാഹനം ഉണ്ട് ? വാഹനം ഉണ്ടെങ്കിൽ അത് എന്ത് വാഹനമാണ് ? അതിൻറെ രജിസ്ട്രഷൻ നമ്പർ എത്ര ?
ഈ ഓഫീസിൽ നിയമ പ്രകാരമുള്ള വിജിലൻസ് ൻറെ ഫോണ് നമ്പർ അടങ്ങിയിട്ടുള്ള എന്തെങ്കിലും ബോർഡ്
സ്ഥാപിചിട്ടുണ്ടോ ? ഇതു പൊതു ജനങ്ങള്ക്ക് കാണാവുന്ന രീതിയിലാണോ പ്രദർശിപ്പിച്ചിട്ടുള്ളത് ?
ഈ ഓഫീസിൽ സേവന നിയമത്തിന്റെ (Right to Service Act) എന്തെങ്കിലും ബോർഡ് പ്രദര്ശിപ്പിച്ചിട്ടുണ്ടോ ?
ഈ ഓഫീസിലെ വെറ്റിനറി സർജന് ലഭിക്കുന്ന മാസ സമ്പളം
എത്ര ?
ശമ്പളം കൂടാതെ ഈ ഓഫീസിൽ
നിന്നും വെറ്റിനറി സർജന് മറ്റെന്തെങ്ങിലും വരുമാനം ലഭിക്കുന്നുണ്ടോ ?
ഉണ്ടെങ്കിൽ ഏതു വകുപ്പിൽ .?
ഈ ഓഫീസിൽ ഉള്ളവർ രായമംഗലം പഞ്ചായത്തിൽ പ്രൊഫഷണൽ TAX അല്ലെങ്ങിൽ മറ്റെതെങ്ങിലും വകുപ്പിൽ നികുതി അടക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ എത്ര രൂപ അടക്കരുണ്ട് ?
ഈ ഓഫീസിൽ ഉള്ളവർ കൃത്യമായി INCOME TAX റിട്ടേണ് ചെയ്യാറുണ്ടോ ?
ഈ ഓഫിസിലെ വെറ്റിനറി സർജൻ ഔദ്യോഗികമായി ഗവണ്മെൻറ്ഇൽ സമര്പ്പിച്ചിട്ടുള്ള PAN CARD നമ്പർ എന്ത് ?
ഈ ഗവണ്മെൻറ് ഓഫീസിലേക്കോ ഇവിടത്തെ ഏതെങ്കിലും ഓഫീസർക്കോ ഗവണ്മെൻറ് അനുവദിച്ചിട്ടുള്ള ലാൻഡ് ഫോണ് എത്രെണ്ണം ഉണ്ട് ? മൊബൈൽ കണക്ഷൻ എത്ര എണ്ണം ?
ഇങ്ങനെ
അനുവദിച്ച മൊബൈൽ /ലാൻഡ് ഫോണ് നമ്പറും ആ നമ്പർ ഉപയോകിക്കുന്ന ഓഫീസിരുടെ പേരും വെളിപ്പെടുത്തുക.
ഈ ഓഫീസിലേ ലാൻഡ്
ഫോണ് നമ്പർ എത്ര ? 2013 ജനുവരി മുതൽ ഈ ലാൻഡ് ഫോണിൽ എത്ര രൂപയുടെ ബിൽ ആണ് വന്നിട്ടുള്ളത് ? (ഓരോ മാസവും എത്ര രൂപ ?)
ഇങ്ങനെ ഗവണ്മെൻറ് അനുവദിച്ചിട്ടുള്ള
മൊബൈൽ നമ്പരുകളിൽ 2013 ജനുവരി മുതൽ വന്നിരിക്കുന്ന മൊബൈൽ നമ്പറിന്റെ ഓരോ മാസവും വന്നിരിക്കുന്ന ബിൽ തുക എത്ര
?( 2013 ജനുവരി to ഡിസംബർ വരെ )
ഈ ഓഫ്സിലെ ഇലക്ട്രിസിറ്റി ബിൽ കഴിഞ്ഞ
2 വര്ഷം അടച്ച തുക എത്ര ? ഈ തുക ആരാണ് അടക്കുന്നത് ?
ഇതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു ?
ഈ വെറ്റിനറി സർജന് കൃത്യമായി നിയമപരമായുള്ള യുണിഫോം ധരിക്കരുണ്ടോ ?
ഈ വെറ്റിനറി സർജന് ഓഫീസ് സമയത്ത് പുറത്ത് പോകുമ്പോൾ കൃത്യമായി ഓഫീസിൽ രേഖപ്പെടുത്തരുണ്ടോ? ഉണ്ടെങ്കിൽ കഴിഞ്ഞ 6 മാസമായി എത്ര ദിവസം പുറത്ത് പോയിട്ടുണ്ട് ? ഇത് ഓഫീസ് ആവശ്യങ്ങള്ക്കണോ ?
ഈ വെറ്റിനറി സർജൻ മൃഗങ്ങളുടെ ചികിത്സക്കായി ജനങ്ങളുടെ വീടുകളിൽ പോകാറുണ്ടോ ?
പശു ,എരുമ .പന്നി എന്നി മൃഗങ്ങളെ വീടുകളിൽ പോയി ചികിത്സിക്കുന്നതിനുള്ള ഫീസ് എത്രയാണ് ?
കഴിഞ്ഞ നവംബർ മാസം മാത്രം ഈ വെറ്റിനറി സർജൻ എത്ര വീടുകളിൽ ചികിത്സക്കായി പോയിട്ടുണ്ട് ?
എവിടെ ഒക്കെ ആണ് പോയിട്ടുള്ളത്? പോയ സ്ഥലങ്ങളിലെ അഡ്രസ് തരിക.
ഈ വെറ്റിനറി സർജൻ 2013 ജനുവരി മുതൽ നവംബർ 30 വരെ എത്ര ലീവ് എടുത്തിട്ടുണ്ട് ?
അതിൽ എത്ര ക്യാഷ്വൽ ലീവ് ഉണ്ട് ?
No comments:
Post a Comment